ലോകസഭാ തെരെഞ്ഞെടുപ്പ് പൂർത്തിയായി, ഇനിയും നിയമസഭാ തെരെഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിനായി ഒരുങ്ങി ബി ജെ പി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കേന്ദ്രമന്ത്രിമാരെ ചുമതലക്കാരായി നിയമിച്ചു. മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവാണ് ചുമതലക്കാരന്‍. മറ്റൊരുകേന്ദ്രമന്ത്രി അശ്വിനി വൈഷണവ് സഹപ്രഭാരിയാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ത്രിപുര മുന്‍മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനുമാണ് ഹരിയാന യുടെ ചുമതല.
ഝാര്‍ഖണ്ഡില്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനാണ് ചുമതല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സഹപ്രഭാരിയാണ്.കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കാണ് ജമ്മു കശ്മീരിന്റെ ചുമതല. ജമ്മു കശ്മീരില്‍ സെപ്റ്റംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
