വയനാട്ടിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇവിടേക്ക് അനാവശ്യമായ ഒരു വാഹനവും കടത്തിവിടില്ല, രക്ഷാദൗത്യത്തിന് തടസ്സമാകാതിരിക്കാനും , സൈന്യത്തിന്റെയും, മറ്റു രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ സുഖകമായി സഞ്ചരിക്കാനും ആണ് ഈ ഒരു നടപടി എടുക്കുന്നത്, ഇവിടേക്ക് ഇപ്പോൾ അനാവശ്യ യാത്രകൾ എല്ലാവരും ഒഴിവാക്കുക
ആശുപത്രി, എയർ പോർട്ട്, റെയിൽ വേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ, തടസ്സമോ ഉണ്ടാകുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പർ: 91 94979 90122. ഈങ്ങ പുഴയിൽ വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ പൊലീസിന് നിയോഗിച്ചിട്ടുണ്ട്, അതുപോലെ ഇവിടേക്ക് എത്തുന്ന വലിയ ചരക്ക് വാഹനങ്ങൾ ചുരം വഴി താത്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്. അതിനാൽ ഇത്തരം വാഹനങ്ങൾ ഇവിടേക്ക് വരാതിരിക്കാൻ ശ്രമിക്കുക












