News

വയനാട്‌ ദുരന്തത്തിന്റെ മറവിൽ നടക്കുന്ന കരിമണൽ ഖനനം അവസാനിപ്പിക്കണ൦ ; കെ സി വേണുഗോപാൽ  

വയനാട്‌ ദുരന്തത്തിന്റെ മറവിൽ നടക്കുന്ന കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് എം പി   കെ സി വേണുഗോപാൽ, കൂടാതെ ഇതിനെ സംബന്ധിച്ചു ജനങ്ങളെയും, ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും വേണുഗോപാൽ പറയുന്നു. ഏകപക്ഷിയമായ  തീരുമാനമാണ് നടപ്പിലാക്കാൻ പോകുന്നത്

ഇപ്പോൾ വയനാട്‌ ദുരന്തത്തിന്റെ മറവിലാണ് ഈ കരിമണൽ ഖനനം  നടക്കുന്നത്, എന്ന് സംശയമുണ്ട്, ഇതിനെ കുറിച്ച് മുഖ്യ മന്ത്രി കാര്യമായി അന്വേഷിക്കണമെന്നും വേണുഗോപാൽ പറയുന്നു,  തീരദേശ മേഖലയ്ക്കും കുട്ടനാടിനും ഒരുപോലെ സംരക്ഷണം ആവശ്യമാണെന്നും തീരദേശപാതയുടെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു.

അതുപോലെ കേന്ദ്ര സര്‍ക്കാരിനെതിരെയും കെസി ആക്ഷേപം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് അപഹാസ്യം. അടയാളങ്ങളും ചിഹ്നങ്ങളും പതിക്കരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ പണം ജനങ്ങളുടെ പണമാണെന്നും കെസി വ്യക്തമാക്കി

Most Popular

To Top