News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്! 9 ജില്ലകളിൽ യെല്ലോ അലർട്ട് 

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴ ഉണ്ടകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു, 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം,ഇടുക്കി, പത്തനംതിട്ട, കാസർകോട്, കണ്ണൂർ എന്നി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്, കൂടാതെ ഞായറാഴ്ച്ച കനത്ത മഴക്ക് സാധ്യത ഉണ്ടെന്നും അറിയിച്ചു

12 ജില്ലകളിലാണ് ഞായറാഴ്ച്ച മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കൻ ജില്ലകളിൽ  ശക്തമായ മഴ ശനിയാഴ്ച്ചയും ഉണ്ടാകും. ഓറഞ്ച് അലർട്ട് ആണ് അന്ന് പ്രഖ്യാപിച്ചിരിക്കുന്നത്,ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്.

Most Popular

To Top