News

കോളേജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട്യൂബർ മണവാളൻ റിമാൻഡിൽ

തൃശൂർ കേരളവർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ’ മണവാളൻ’ എന്ന മുഹമ്മദ് ഷഹീൻ ഷായെ റിമാൻഡ് ചെയ്തു. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇന്നലെയാണ് ഒളിവിൽപ്പോയ ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

2024 ഏപ്രിൽ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണവാളനും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ച ശേഷം കാറിൽ വരികയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളായ ​ഗൗതം കൃഷ്ണനും സുഹൃത്തുമായി വാക്കുതർക്കം ഉണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന സംഘം കാറിൽ ഇവരെ പിന്തുടർന്നു. ഇതിനിടെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ​ഗൗതമിനും സുഹൃത്തിനും ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Most Popular

To Top