News

കുംഭമേളയെ ചോദ്യം ചെയ്തവരും പരിഹസിച്ചവർ പോലും ഇപ്പോൾ രഹസ്യമായി എത്തി പുണ്യസ്നാനം നടത്തുന്നു – യോഗി ആദിത്യനാഥ്

കുംഭമേളയെ ചോദ്യം ചെയ്തവരും പരിഹസിച്ചവർ പോലും ഇപ്പോൾ രഹസ്യമായി എത്തി പുണ്യസ്നാനത്തിൽ പങ്കുചേരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം നടന്ന മാഘ പൂർണിമ ദിനത്തിൽ കുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തത്‌ രണ്ട് കോടിയിലധികം ഭക്തരാണ്. വ്യാഴാഴ്ചയോടെ ഏകദേശം 50 കോടി ഭക്തർ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തജന സഞ്ചാരം എളുപ്പമാക്കാൻ ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. എല്ലാ കൽപ്പവാസികളോടും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകിയിരുന്നു.

സാമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ യുപി പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ കുഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തിരുന്നു. കുംഭമേളയിലെ ഒരുക്കങ്ങൾ മുതിർന്നവരായ ഭക്തർക്ക് പര്യാപ്തമല്ലെന്നും സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നും അഖിലേഷ് യാദവിന്റെ ആരോപിച്ചിരുന്നു.

കുംഭമേളയിൽ നടന്നത്

Most Popular

To Top