സംസ്ഥാനത്തു ഇന്ന് മുതൽ കാലാവര്ഷത്തിന് തുടക്കം, ഇന്ന് വ്യപകമായ മഴക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട്, വയനാട്, കാസർകോട്, കണ്ണൂർ എന്നി ജില്ലകൾ ഒഴികെ ബാക്കിയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്, തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധരണ ജൂൺ 1 മുതലാണ് ആരംഭിക്കുന്നത്,
ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
