Film news

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി.സംഭവത്തിൽ കഴിഞ്ഞ ദിവസം നടനെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി നടന്റെ അഭിഭാഷകൻ ആരോപിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചഞ്ചൽഗുഡ ജയിലിൽ നിന്നാണ് നടൻ അല്ലു അർജുൻ പുറത്തിറങ്ങിയ്ത.

അതേസമയം, അറസ്റ്റിനെതിരെ തെലങ്കാനയിലാകെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും അറസ്റ്റിനെതിരെ പ്രതിഷേധിച്ചു. അറസ്റ്റിലായ തീയറ്റർ ഉടമകളും ജയിൽ മോചിതരായി.

Most Popular

To Top