ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടൻ ബാല. സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. പുലർച്ചെ കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് ബാല പറയുന്നു.
വീടിന്റെ വാതിൽക്കൽ വന്ന് ബെല്ലടിക്കുന്നു. അവർക്കൊപ്പം വേറൊരു യുവാവും ഉണ്ട്. പുറത്ത് കുറേപ്പേരുണ്ട്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂര്‍വം കെണിയില്‍ പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്നും പുലർച്ചെ 3.45ഓടെയാണ് അസാധാരണ സംഭവം നടന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ നടൻ വ്യക്തമാക്കുന്നു. തന്റെ സുരക്ഷയ്ക്കും തെളിവിനും വേണ്ടിയാണ് വീഡിയോ പുറത്ത് വിടുന്നതെന്നും പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാല പറഞ്ഞു. താൻ മരുന്നു കഴിക്കുന്ന വ്യക്തിയാണെന്നും ഇത്തരത്തിൽ ശല്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും നടൻ പറഞ്ഞു.
