News

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം, അദാനി കേസ് മണിപ്പൂർ കലാപം പ്രതിപക്ഷം ചർച്ചാ വിഷയമാക്കും, വഖഫ് ഭേദഗതിബിൽ ഉൾപ്പെടെ 16 ബില്ലുകൾ അവതരിപ്പിക്കും 

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെ സമ്മേളനം തുടരും. അദാനി കേസ്, മണിപ്പൂർ കലാപം പ്രതിപക്ഷം ചർച്ചാ വിഷയമാക്കും, വഖഫ് ഭേദഗതിബിൽ ഉൾപ്പെടെ 16 ബില്ലുകൾ അവതരിപ്പിക്കും.  ഭരണഘടനാ ദിനം ആചരിക്കുന്ന 26ാം തിയതി ലോക്സഭയുടെയും രാജ്യസഭയുടെയും സിറ്റിംഗുകൾ ഉണ്ടാകില്ല.

വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പുതിയ കരട് നിയമനിർമാണങ്ങളിൽ ഒരു സഹകരണ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേണ്ട ഫണ്ട് അനുവദിക്കുന്നില്ലെന്ന വിഷയം കേരളത്തിലെ ഇടതു എംപിമാർ പാർലമെന്റിൽ ഉന്നയിക്കും.

Most Popular

To Top