News

മുകേഷ് രാജി വെക്കും വരെ  സമരം ചെയ്‌യും ; സമരം ശക്‌തമാക്കി  പ്രതിപക്ഷ സംഘടനകൾ 

ലൈംഗികാതിക്രമത്തിന്റെ പേരിൽ നടനും എം എൽ എ യുമായ മുകേഷിൻറെ രാജി ആവശ്യപ്പെട്ട്  സമരം ശക്തമാക്കുകയാണ്  പ്രതിപക്ഷ  സംഘടനകൾ. ഇന്ന് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിത കോൺഗ്രസ് എം എൽ  എ യുടെ  ഓഫീസിലേക്ക് മാർച്ച് നടത്തും, കൂടാതെ മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും ബി ജെ പി പ്രതിഷേധ മാർച്ചു നടത്തും.

എംഎൽഎക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എന്നാൽ മുകേഷ് പറയുന്നത് തന്നെ പരാതിക്കാരി മനപൂർവം കരിവാരി തേക്കാൻ ആണെന്നും മറ്റൊരു ഗൂഡലക്ഷ്യം നടിക്ക് ഉണ്ടെന്നുമാണ് , തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ്, ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് ഏഴിന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

Most Popular

To Top