കണ്ണൂരിൽ പെട്രോൾ പമ്പിന് കൈക്കൂലി വാങ്ങി അനുമതി നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പമ്പിന് വിവിധ അനുമതികൾ കിട്ടിയതിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം.
പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ദുരൂഹത ആരോപിക്കുന്നുണ്ട്.
യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പരസ്യമായി ആരോപണമുന്നയിച്ചതിനെത്തുടർന്ന് എഡിഎം നവീൻ ബാബു ജീവനൊടുക്കിയിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിനായി മാസങ്ങളോളം വൈകിച്ചുവെന്നും പിന്നീട് എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വൈകാതെ പുറത്തു വിടുമെന്നുമാണ് ദിവ്യ പരസ്യമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ആണ് നവീൻ ബാബു ജീവനൊടുക്കിയത്.
