ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഓരോ ഉദോഗസ്ഥരും തിരിച്ചടക്കണം. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി.
പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് ധനവകുപ്പ് നടത്തിയ കണ്ടെത്തൽ. എന്നാൽ, സംഭവത്തിൽ ഉന്നതരെ ഇല്ലാതാക്കിയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടിക്ക് വിധേയരാക്കിയത് താഴെ തട്ടിലെ ജീവനക്കാരെയാണ്.
