News

ക്ഷേമ പെൻഷൻ തട്ടിപ്പ്; അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റുന്നവരുടെ ‘സംശയപ്പട്ടിക’ ഉടൻ

സാമൂഹിക ക്ഷേമ പെൻഷൻ തട്ടിപ്പ് കണ്ടെത്തിയതോടെ അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റുന്നവരുടെ പട്ടിക തയാറാക്കാൻ വിവിധ വകുപ്പുകളുമായി ചേർന്ന് ധനവകുപ്പിന്റെ പദ്ധതി. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി ഉത്തരവ് നൽകി.

ഇതിനായി മോട്ടർ വാഹനം, റവന്യു,റജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആദായനികുതി വകുപ്പിൽനിന്നും വിവരം തേടും. ഗുണഭോക്താവിന്റെ ആധാർ, മൊബൈൽ നമ്പർ എന്നിവ നൽകിയാണു പരിശോധന നടത്തുക.
ഗുണഭോക്താക്കളുടെ വീട്ടിലെത്തി പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കും. സംശയപ്പട്ടികയിലുള്ള ആൾ അനർഹനാണെന്നു കണ്ടെത്തിയാൽ ക്ഷേമ പെൻഷൻ വിതരണം നിർത്തലാക്കും. അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Most Popular

To Top