News

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കും – സർക്കാർ

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കാനുള്ള നടപടികളുമായി സർക്കാർ. ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരെ കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറങ്ങി.

മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്‌തു. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതിയാണ് മരിച്ചവരുടെ പട്ടിക തയ്യാറാക്കുക.

Most Popular

To Top