വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിട്ടുണ്ട്. സഹായങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും.
വീട് നിർമിച്ചു നൽകുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സഹായവും ഏകോപിപ്പിക്കും. ഡ്രോൺ സർവേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ തുടങ്ങി കഴിഞ്ഞു. 10 സെൻ്റ് സ്ഥലമാണ് നെടുമ്പാല ടൗൺഷിപ്പിൽ നിലവിൽ തീരുമാനിച്ചിട്ടുള്ളത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെൻ്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റില്‍10 സെൻ്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്.
