വയനാട് ഡിസിസിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബത്തിന്റെ പരാതിയിലാണ് പാർട്ടി അന്വേഷണം നടക്കുന്നത്. സത്യസന്ധവും നീതിപൂർവ്വവുമായ നടപടികൾ മാത്രമാണ് പാർട്ടി സ്വീകരിക്കുക എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പാർട്ടി അന്വേഷണ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ നടപടിയെന്നും വിഡി സതീശൻ വ്യക്തമാക്കി.
പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും വി ഡി സതീശൻ ഉറപ്പ് നൽകി. കെഎഫ്സി നിക്ഷേപ വിവാദം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 50,000 കോടി കടബാധ്യതയുള്ള കമ്പനിയിൽ പണം നിക്ഷേപിച്ചതിലൂടെ സംസ്ഥാനത്തിന് 103 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനകാര്യ മന്ത്രിയും മുൻ ധനകാര്യ മന്ത്രിയും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശന കാര്യത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും എന്നും. തീരുമാനമെടുക്കാൻ യുഡിഎഫിൽ ശക്തരായ നേതാക്കളുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
