മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. മുനമ്പം ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്നും ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലന്നും വഖഫ് ബോര്‍ഡ് ചെയര്‍മാൻ അഡ്വ.എം.കെ.സക്കീർ.
12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിന് പ്രത്യേകമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ല. വിഷയം കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ പേര് പറഞ്ഞു അവർക്ക് നീതി കിട്ടുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നും വർഗീയവത്കരിക്കാൻ ശ്രമിക്കരുതെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.
