വയനാട്ടിലെ ജനങ്ങളെ മുഴുവൻ കൊടും ഭീതിയിലാഴ്ത്തിയ വയനാട് ദുരന്തത്തെ സംഭന്ധിച്ചു സത്യസന്ധവും, ഫലപ്രദവുമായ ഉന്നതതല അന്വേഷണം വേണമെന്ന് കെ പി സി സി മുൻപ്രസിഡന്റ് വി എം സുധീരൻ. ഇതിനായി ഹൈ കോടതി സിറ്റിങ് ജഡ്‌ജിയുടെ നേതൃത്വത്തിൽ വിവിധതര വിദഗ്ധർ ഉൾപ്പെടുന്ന ഉന്നത കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി
ക്ലൈമറ്റ് സയൻസ്, മീറ്ററോളജി, ജിയോളജി, എർത്ത് സയൻസ്, സീസ്മോളജി, പരിസ്ഥിസയൻസ്, എക്കോളജി, ബയോ ഡൈവേഴ്‌സിറ്റി, ഹൈഡ്രോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റസോഷ്യോളജി, ഭൂവിനിയോഗം, ഐ.എസ്.ആർ.ഒ. എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപെടുത്തിക്കൊണ്ടായിരിക്കണം ഈ കമ്മീഷൻ , ഈ ദുരന്തത്തിന് കാരണമായ സാഹചര്യം കണ്ടെത്തുക
ഇനിയും ഇങ്ങനൊരു ദുരന്തം വരാതിരിക്കാൻ വേണ്ടനടപടികൾസ്വീകരിക്കണമെന്നതുമായ കാര്യങ്ങൾ ആയിരിക്കണം ഈ കമീഷന്റെ ധൗത്യം, ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
