News

വിഴിഞ്ഞം തുറമുഖം ; ട്രയൽറൺ ജൂലൈ 12 ന്, ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന് നടത്തുമെന്നും തുറമുഖ വകുപ്പ്‌ മന്ത്രി വി എൻ വാസവൻ. ജൂലൈ 12ന് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’യെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൽ പങ്കെടുക്കും.

ജൂലൈ 12ന് ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാന്നിദ്ധ്യം വഹിക്കും.
ചൈനയിൽ നിന്നുള്ള മദർഷിപ്പിൽ ഇന്ത്യയിലും അടുത്തുള്ള രാജ്യങ്ങളിലും കൊടുക്കാനുള്ള ചരക്കുകളുണ്ടാകും. അതാത് രാജ്യങ്ങളിൽ നിന്നുള്ള ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് വന്ന് അവർക്ക് വേണ്ട സാധനങ്ങൾ കയറ്റിക്കൊണ്ട് പോകും. തുറമുഖത്തിന്റെ പൂർണതോതിലുള്ള കമ്മിഷനിങ് സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്നാണ് പ്രതീക്ഷ.

 

Most Popular

To Top