News

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന്; കെ സുധാകരൻ 

വിഴിഞ്ഞം തുറമുഖത്തിന് അന്തരിച്ച മന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കെ പി സി സി അദ്യക്ഷൻ കെ സുധാകരൻ, കാരണം അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് വിഴിഞ്ഞം തുറമുഖം പദ്ധതി യാതാർഥ്യമായതെന്നും കെ സുധാകരൻ പറയുന്നു. ഈ കാര്യം പിണറായി സർക്കാർ മറക്കുന്നു എന്നും സുധാകരൻ ആരോപിച്ചു.

യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടി എന്നും കെ സുധാകരൻ വിമർശിച്ചു.

ഉമ്മൻ ചാണ്ടി ഈ വിഴിഞ്ഞം തുറുമുഖ പദ്ധതിയുമായി മുൻപോട്ട് പോകുമ്പോൾ എൽ ഡി എഫ് ഉം സി പി എം ഈ പദ്ധതിയെ ഏതുവിധനേയും  നഷ്ട്ടപെടുത്താൻ ശ്രമിച്ചതാണെന്നും സുധാകരൻ ആരോപിച്ചു. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ച പിണറായി വിജയൻ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്ന് കെ  സുധാകരൻ പറഞ്ഞു.കൂടാതെ 2019ൽ യാഥാർത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എൽ.ഡി.എഫും പിണറായി സർക്കാരുമാണെന്ന് സുധാകരൻ പറഞ്ഞു.

Most Popular

To Top