News

ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ചികിത്സിക്കും, പ്രഖ്യാപനവുമായി ഇറാൻ

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനായി പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഇറാൻ. സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദരേസ്താനിയാണ് ‘ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്’ എന്ന പേരിൽ സർക്കാർ ചികിത്സാകേന്ദ്രങ്ങൾക്ക് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

കഴിഞ്ഞ ദിവസം കാമ്പസിൽ വസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. അതേസമയം ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഇറാനെതിരെ നിരവധി മനുഷ്യാവകാശ പ്രവർത്തകരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിജാബ് ധരിക്കില്ലെന്ന് പറയുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കമെന്നാണ് ഇറാനിലേത് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിച്ചത്.

Most Popular

To Top