കണ്ണൂർ: തളിപ്പറമ്പ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ. ആചാരലംഘനം നത്തിയ ഇസ്ലാമിക സംഘടനയിൽപ്പെട്ട ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ മാസം 31 ന് പൈതൃക യാത്ര എന്ന പരിപാടിയ്ക്കിടെയാണ് ക്ഷേത്രത്തിൽ ആചാര ലംഘനം ഉണ്ടായിട്ടുള്ളത് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വൈകുന്നേരം നാല് മണിയ്ക്ക് വളപട്ടണം പഞ്ചായത്ത് 10ാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 40 ഓളം അഹിന്ദുക്കൾ സംഘടികമായി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് വരികയും, ഇവിടെ മൈക്ക് ഉപയോഗിച്ച് പ്രസംഗിയ്ക്കുകയും ചെയ്തു.
അനുവാദമില്ലാതെയാണ് ക്ഷേത്രപരിസരത്ത് പ്രവേശിച്ചത് എങ്കിൽ അത് അനധികൃതമാണെന്ന് പരിഗണിച്ച് ക്ഷേത്രത്തിന്റെ സുരക്ഷയും ശുദ്ധിയും പരിപാവനയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും. ക്ഷേത്രാചാര ലംഘനം നടന്നതിനാൽ ഉചിതമായ പരിഹാരം നടത്താൻ വേണ്ട നടപടികൾ ദേവസ്വം സ്വീകരിക്കണമെന്നുംപരാതിയിൽ പറയുന്നു.
