ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്, നസ്രിയക്കും ഫഹദ് ഫാസിലുമെതിരായ വിമർശനം പ്രതികരിച്ച് വിനായകന്‍. സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരദമ്പതികളായ നസ്രിയയും ഫഹദും ക്ഷേത്രത്തിൽ പ്രവേശിച്ചതിനെതെരെ വിമർശനവുമായി അഡ്വ. കൃഷ്‌ണ രാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇതിനെതിരെയാണ് വിനായകന്റെ മറുപടി. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങൾക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിക്കുന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വച്ചായിരുന്നു സുഷിൻ ശ്യാമിന്റേയും ഉത്തരയുടേയും വിവാഹം. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നു. നസ്രിയയും ഫഹദും വിവാഹ ചടങ്ങിൽ പങ്കടുത്തിരുന്നു. ഇവരുടെ ചിത്രം പങ്കുവെച്ചാണ് അഡ്വ. കൃഷ്‌ണ രാജ് വിമർശിച്ചത്. സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ.ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. എന്നല്ലാമായിരുന്നു വിമർശനം.
എന്നാൽ ഇത് പറയാൻ നീയാരാടാ വര്‍ഗീയവാദി കൃഷണരാജെ.. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം.ജയ് ഹിന്ദ്. എന്നായിരുന്നു വിനായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയ മറുപടി.
