Film news

സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയരാഘവൻ

സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നടൻ വിജയരാഘവൻ. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമയിൽ തിളങ്ങിയ നടിനടന്മാരൊക്കെ പലരീതിയിലും വിട്ടുവീഴ്ച്ച ചെയ്യ്തവർ ആണെന്നുള്ള പ്രചാരണമാണ് പുറത്തു വരുന്നത്, ഇപ്പോൾ മാധ്യമ വാർത്തകൾ വരുന്നതും ആ രീതിയിലാണ്, അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലന്ന് വിജയരാഘവൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റുധാരണകളും ഉണ്ടായിട്ടുണ്ട്. നടിനടന്മാരെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. നല്ല രീതിയിൽ തന്നെയാണ് പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതല്ല, ചിത്രീകരണത്തിനിടയില്‍ നടിമാര്‍ക്ക് കൂട്ടിന് ആളെ കൊണ്ടുവരാന്‍ സാധിക്കും. വേറെ ഏത് തൊഴില്‍ മേഖലയില്‍ ഇങ്ങനെയൊരു സൗകര്യമുണ്ട് വിജയ രാഘവൻ പറഞ്ഞു.

Most Popular

To Top