News

വിജയലക്ഷ്‌മിയുടെ കൊലപാതകം; കൊലയ്ക്ക് കാരണം സുഹൃത്തുമായി ബന്ധമെന്ന സംശയം, കൊലയ്ക്ക് ശേഷം കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ മൊഴി

വിജയലക്ഷ്‌മിയുടെ കൊലയ്ക്ക് കാരണം സുഹൃത്തുമായി ബന്ധമെന്ന സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ(48)കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതാവുന്നത്. സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ശേഷം കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ മൊഴി. അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന്‍ (50) കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം പ്രതിയുടെ വീടിന്റെ പരിസരത്തുനിന്നാണ് പുറത്തെടുത്തത്.

വിജയലക്ഷ്മി പ്രതി ജയചന്ദ്രന്റെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയത്. കരൂരിലെ അമ്പലത്തില്‍ ഉത്സവമായതിനാല്‍ വീട്ടിലും അയല്‍പക്കത്തും ആളില്ലാത്തതിനാല്‍ ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ജയചന്ദ്രൻ വിജയലക്ഷ്‌മിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. എന്നാല്‍ സ്വര്‍ണം കവരാനുള്ള കൊലപാതകമായിരുന്നില്ലെന്നും മറ്റൊരാളുമായി വിജയലക്ഷ്മിയ്ക്ക് ബന്ധമുണ്ടെന്നുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പൊലീസിന് ലഭിച്ച വിവരങ്ങൾ.

Most Popular

To Top