‘സഹോദരനെ’ പോലെ കൂടെയുണ്ടാകും, സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ ഒപ്പമുണ്ടാകുമെന്നും വിജയ്. അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം കൈപ്പടയില്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തെഴുതിയത്.
തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്നാണ് കത്തിൻറെ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ ‘സഹോദരനെ’ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ ഒപ്പമുണ്ടാകുമെന്നും ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ് കത്തിൽ കുറിച്ചു.
തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതെരെ ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ചും കത്തിൽ പരാമർശമുണ്ട്.
