സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് വി.ഡി സതീശൻ. രാജിവെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പൊലീസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും, അദ്ദേഹത്തെ പിൻവാതിലിലൂടെ വീണ്ടും മന്ത്രിസ്ഥാനം നൽകിയത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയായി മാറുകയാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
സജി ചെറിയാൻ പൊലീസിനെ സ്വാധീനിച്ച് അനുകൂലമായ റിപ്പോർട്ടുകൾ ഉണ്ടാക്കിക്കൊണ്ടാണ് വീണ്ടും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അതേസമയം, ഹൈക്കോടതി വിധിയെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്. തൻറെ വശം കേൾക്കാതെയുള്ള വിധി ആയതിനാൽ, കേസ് സംബന്ധിച്ച നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
