Politics

വിമർശനമല്ല പകരം ആശ്വാസം; കെ സുധാകരൻ നടത്തിയ പരാമർശത്തെ തള്ളിക്കൊണ്ട് വി ഡി സതീശൻ 

വയനാടിനെ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ചു കെ പി സി പ്രസിഡന്റ്  കെ സുധാകരൻ നടത്തിയ പരാമർശത്തെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  രംഗത്ത് എത്തി, ഇപ്പോൾ സർക്കാരിനെ വിമര്ശിക്കേണ്ട സമയമല്ല, എല്ലാവരും ഒരു കൈത്താങ്ങായി ഉണ്ടാകേണ്ട സമയമാണിത്. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക്  ഫണ്ട് നൽകണം. ദുരിതാശ്വാസ നിധിയിൽ സ്വകാര്യത വേണമെന്നും  വി ഡി സതീശൻ ‘

ഈ ദുരന്തത്തിൽ ഇപ്പോൾ ബി ജെ പി രാഷ്ട്രീയം കലർത്തുന്നു. ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്താണെന്നറിയില്ല, ഇതിനായി എം പി മാർ രാജ്യ സഭയിലും, ലോകസഭയിലും ശ്രമിക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയിൽ വ്യക്തത മന്ത്രി വരുത്തണം, കോൺഗ്രസ്സ് 100  വീടുകൾ വെച്ചുകൊടുക്കും. സർക്കാർ ഭൂമി നൽകിയാൽ

എം ൽ എ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിന് തുടർന്നാണ് കെ സുധാകരൻ രംഗത്തു എത്തിയത്. സർക്കാരിനെ പണം നൽകണമെന്നും ഇവിടെയാരും പറഞ്ഞിട്ടില്ല, ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല സംഭാവന നല്കാൻ കോൺഗ്രസിന്റെ ഫോ റങ്ങൾ ഉണ്ട് അതിലൂടെ സംഭാവന നൽകുക എന്നാണ് സുധാകരൻ പറഞ്ഞത്,

Most Popular

To Top