News

പി.വി. അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നു,അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല – വി ഡി സതീശൻ

പി.വി. അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയില്‍ വി.ഡി.സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചിരുന്നു. എന്നാൽ അത് പി.ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിൽ വി ഡി സതീശനോട് അൻവർ മാപ്പ് ചോദിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു അന്‍വറിന്റെ മാപ്പ് സ്വീകരിച്ചതായി വി.ഡി.സതീശന്‍ പ്രതികരിച്ചത്.

പാർട്ടി തന്നെ ഏൽപ്പിച്ച കാര്യം മാത്രമാണ് താൻ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അന്‍വര്‍ തെറ്റായ ആരോപണം ഉന്നയിച്ചതെന്നും അൻവർ പറഞ്ഞിരുന്നു. വിജിലൻസ് അന്വേഷണത്തിൽ ഇതിൽ കഴമ്പില്ലാത്തതിൽ കേസ് തള്ളിയിരുന്നു.

എന്നാൽ ഈ പ്രേശ്നത്തിൽ അൻവറിനെ ഓര്‍ത്ത് കരയണോ ചിരിക്കണോ എന്നാണ് അന്ന് താൻ ചോദിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എം. ഉന്നതരെന്ന് നേരത്തെ പറഞ്ഞതാണ്. അതും അന്‍വര്‍ ഇന്ന് വെളിപ്പെടുത്തിയിരിക്കുകയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

Most Popular

To Top