News

ക്ഷേത്ര ദർശനത്തിന് പുരുഷന്മാർ മേല്‍വസ്ത്രം ധരിക്കുന്ന നിബന്ധന അവസാനിപ്പിക്കണം, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് യാത്രയുമായി ശിവഗിരി മഠം

ക്ഷേത്ര ദർശനത്തിന് പുരുഷന്മാർ മേല്‍വസ്ത്രം ധരിക്കുന്ന നിബന്ധന അവസാനിപ്പിക്കണം നിലപാട് കടുപ്പിച്ച് വര്‍ക്കല ശിവഗിരി മഠം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ ഗുരു പാര്‍ക്കില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തിലായിരിക്കും യാത്ര സംഘടിപ്പിക്കുക.

ഇതിനായി ശിവഗിരി മഠത്തിലെ സന്യാസിമാര്‍ നേതൃത്വം നല്‍കും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക, ഗുരുദേവ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആചാര പരിഷ്‌കരണ യാത്ര സംഘടിപ്പിക്കുന്നത്.

Most Popular

To Top