അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല, പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ലന്നും ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. യു.ഡി.എഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ടന്നും വി.ഡി.സതീശൻ പറഞ്ഞു.
സഹരിക്കാന്‍ അന്‍വറിന് താത്പര്യം ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ഒരു ചര്‍ച്ചയ്ക്ക് തയാറായിരുന്നു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ എന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.
എന്നാൽ റിക്വസ്റ്റ് ചെയ്തപ്പോള്‍ രമ്യയെ പിന്‍വലിക്കണമെന്നും എങ്കിൽ പാലക്കാട് തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന നിര്‍ദേശവുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിയുമെങ്കില്‍ അന്‍വറിന് യു.ഡി.എഫിനെ പിന്തുണയ്ക്കാം. അല്ലാതെ രമ്യ ഹരിദാസിനെ പിൻവലിക്കാൻ പോകുന്നില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.
അതേസമയം അൻവറാണ് കോൺഗ്രസുമായി സഹകരിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പിന്തുണച്ചാൽ ഭാവി പരിപാടികൾ ആലോചിക്കാമെന്ന് അൻവറിനോട് സുധാകരൻ പറഞ്ഞു.
