ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം…സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം ഉയർത്തിയത്.
കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. 30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം ആരംഭിക്കുന്നത്. ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം… എന്ന ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്.
