കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ ഇവിടെ ബാഗണിഞ്ഞ് നടക്കുമ്പോൾ. യു പി സർക്കാർ 5000 യുവാക്കൾക്ക് ഇസ്രായേലിൽ ഒന്നര ലക്ഷം ശമ്പളത്തിൽ ജോലി നൽകുകയാണ് ചെയ്തത്.
നമ്മൾ യു.പിയിലെ യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുന്നു. നിർമാണ മേഖലയിൽ തൊഴിലെടുക്കാനായി യു.പിയിൽനിന്ന് ഇതുവരെ 5,600 യുവാക്കളാണ് ഇസ്രായേലിലേക്ക് പോയത്.മാസം ഒന്നര ലക്ഷം ശമ്പളത്തിനു പുറമെ, സൗജന്യ താമസവും ഭക്ഷണവും പൂർണ സുരക്ഷയും യുവാക്കൾക്ക് ലഭിക്കുന്നുണ്ട് ആദിത്യനാഥ് പറഞ്ഞു.
തിങ്കളാഴ്ച പ്രിയങ്കാ ഗാന്ധി പാര്‍ലമെന്റിലെത്തിയത് പലസ്തീന്‍ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത, ഫലസ്താൻ എന്ന് ഇംഗ്ലീഷിയിൽ എഴുതിയ ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാർലമെന്‍റിലെത്തിയത്, പ്രിയങ്ക ഗാന്ധിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രെധ ആയിരുന്നു.
