ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്ക് നിയമസഭാ സീറ്റ് വാഗ്‌ദാനവുമായി ഉത്തർ ഭാരതീയ വികാസ് സേന. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്ക് പാർട്ടി നേതൃത്വം കത്ത് അയച്ചു.
മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഭാരതീയ വികാസ് സേന കത്തിൽ പറയുന്നു. നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും. നിങ്ങളിൽ ഭഗത് സിങ്ങിനെ കാണുന്നുവെന്ന് കത്തിൽ പറയുന്നു.
മുംബൈയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാല് സ്ഥാനാർത്ഥികളുടെ പേര് അന്തിമമാക്കിയതായും, ഗുണ്ടാ തലവന് സമ്മതമാണെങ്കിൽ 50 സ്ഥാനാർഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും സുനിൽ ശുക്ല ഒപ്പിട്ട കത്തിൽ പറയുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്. ഇതിനിടെ, ബിഷ്ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് 1.11 കോടി രൂപ വാഗ്ദാനം ചെയ്ത് രാജസ്ഥാൻ ആസ്ഥാനമായുള്ള ക്ഷത്രിയ കർണിസേന രംഗത്തെത്തിയിരിക്കുന്നു.
