ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബംഗ്ലാദേശിന് നൽകിക്കൊണ്ടിരുന്ന എല്ലാ സഹായപദ്ധതികളും നിര്‍ത്തലാക്കാന്‍ ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) അതിന്റെ പങ്കാളികള്‍ക്ക് നിര്‍ദേശം നല്‍കി. മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് ട്രംപിന്റെ ഈ നടപടി.
1971ല്‍ ബംഗ്ലദേശ് സ്ഥാപിതമായതുമുതല്‍ ഏറ്റവുമധികം സഹായം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.വിവിധരാജ്യങ്ങളുടെ വികസനത്തിനുള്ള യുഎസ് ഏജന്‍സി നിലവില്‍ നല്‍കുന്ന സഹായധനം, കരാറുകള്‍, ഗ്രാന്‍ഡുകള്‍, സഹായപദ്ധതികൾ എന്നിവ നിർത്താലാക്കാനാണ് നടപടി. വിദേശരാജ്യങ്ങള്‍ക്കുള്ള സഹായധനം, വിലയിരുത്തുന്നതിനായി 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായി യുഎസ് ഏജന്‍സിയുടെ നടപടി.