Politics

പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപ്, ജെ ഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകും

റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒഹിയോവിൽ നിന്നുള്ള സെനറ്റർ ജെ ഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകും. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ വാൻസ് ഏറ്റവും അനുയോജ്യനാണെന്ന് താൻ തീരുമാനിച്ചതായി ട്രംപ് പറഞ്ഞു.

പ്രഖ്യാപനം നടത്തുന്നതിന് 20 മിനിറ്റ് മുമ്പ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ വിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ട്രംപിന് വെടിയേറ്റ റാലിക്ക് മുമ്പ് ശനിയാഴ്ച ട്രംപിന്റെ മാർ-എ-ലാഗോ ക്ലബ്ബിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

Most Popular

To Top