മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചടങ്ങു കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്തു മടങ്ങവേ സുരക്ഷാ ക്രമീകരണങ്ങളിൽ വന്ന വീഴ്ചയെ തുടർന്ന് ഓട്ടോറിക്ഷയില്‍ കുമരകത്തേക്ക് തിരിക്കുകയായിരുന്നു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഒദ്യോ ഗിക വാഹനം കാത്ത് അദ്ദേഹം അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. എന്നിട്ടും വാഹനം എത്താത്തതിൽ തന്റെ കണ്മുന്നിൽ കണ്ട ഒരു ഓട്ടോറിക്ഷയില്‍ അദ്ദേഹം കയറി യാത്ര തിരിക്കുകയായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കി.
ആദ്യം പാർക്ക് ചെയ്തിടത്ത് സുരേഷ് ഗോപി എത്തിയെങ്കിലും വാഹനം അവിടെ നിന്ന് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു. സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ പരുങ്ങി.
ഇതിനിടെ പൊലീസുകാർ ഔദ്യോഗിക വാഹനം കണ്ടെത്തി സുരേഷ് ഗോപി സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തി. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്പിലെത്തിയപ്പോഴാണ് വാഹനവ്യൂഹം കുതിച്ചെത്തി. പിന്നീട് ശാന്തനായി ഔദ്യോഗിക വാഹനത്തിൽ കുമരകത്തേക്കു പോവുകയായിരുന്നു.
