ലോക സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യ്തു കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി , അദ്ദേഹം കേരളീയ വേഷത്തിലാണ് എത്തി സത്യ പ്രതിജ്ഞ ചൊല്ലിയത്, കൃഷ്ണ ഗുരുവായൂരപ്പ എന്ന വാക്ക് ആദ്യം ഉച്ചരിച്ചുകൊണ്ടാണ് മന്ത്രി സത്യപ്രതിഞ്ജ ചൊല്ലിയത്, മലയാളത്തിലാണ് സത്യവാചകം ചൊല്ലിയതും. തൃശൂരില്‍ നിന്ന് 75000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി ലോക്സഭയിലെത്തിയത്.
ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി അംഗമാണ് സുരേഷ് ഗോപി. തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാറിനെയും യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെയും തോൽപ്പിച്ചായിരുന്നു സുരേഷ് ഗോപിയുടെ മിന്നും പ്രകടനം. ഇടത്, വലത് മുന്നണികളുടെ ദുഷിച്ച പ്രചാരണം അതിജീവിച്ചാണ് അദ്ദേഹം ഈ തെരെഞ്ഞെടുപ്പിൽ വിജയിച്ചത്
