ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ. ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുക.
ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സമാജ് വാദി പാർട്ടിയും കോൺഗ്രസും സഭയിൽ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ബില്ലിന് ഉറച്ച പിന്തുണ നൽകുന്നതായി പിഡിപി വ്യക്തമാക്കി. ബില്ല് രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കും. ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കമാണിത്. ബില്ല് തന്നെ പിന്‍വലിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനുളള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് ആയിരുന്നു സമാജ് വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവിന്റെ അഭിപ്രായം.
