മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് സർക്കാർ നിർദേശം നൽകി . സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം.
തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. സജി ചെറിയാന് അനുകൂലമായ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി തീരുമാനം. മറുഭാഗത്ത് നിൽക്കുന്നത് മന്ത്രിയായതിനാൽ സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.
മന്ത്രിക്കെതിരായ തുടരന്വേഷണം തടഞ്ഞതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.ഭരണഘടന വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ ആണ് മാർച്ച് നടത്തിയത്.
