മഷ്യമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയാത്ത റാഗിങ് ദൃശ്യങ്ങളാണ് ഇതിനെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വിദ്യാർത്ഥികളെ ഡീബാർ ചെയ്യണം. ഇനി ഒരാളും ഇത് ചെയ്യാൻ പാടില്ലാത്ത നിയമനടപടി ഉണ്ടാകണം. എല്ലാവരും ഒറ്റക്കെട്ടായി നേരിടേണ്ട പ്രശ്നമാണ് റാഗിംഗ്.
മാധ്യമങ്ങൾ കുത്തും കോമയും ചേർത്ത് കാര്യങ്ങൾ വളച്ചൊടിക്കുന്നു. കുറ്റവാളികൾക്ക് എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ല. പ്രതികളിൽ ഒരാൾ കെജിഎസ്എൻഎ യുടെ ഒരാൾ എന്ന് പ്രചരിക്കുന്നത് മാധ്യമങ്ങളിൽ കണ്ടു. പ്രസ്തുത സംഘടന എസ്എഫ്ഐയുടെ ഭാഗമല്ല. സംഘടനയ്ക്ക് കോളേജിൽ യൂണിറ്റ് ഇല്ല. കുറ്റവാളികളെ എസ്എഫ്ഐ ആക്കി മാറ്റാൻ ശ്രമം നടക്കുന്നു. എന്ത് അപരാധമാണ് ചെയ്യുന്നതെന്നും ആർഷോ വിമർശിച്ചു.
ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ ഒരു കാര്യമാണെന്ന് തോന്നുന്നില്ല. അവിടെ തീരുമാനിച്ചു പോയി ആരും തല്ലിയതല്ല. സ്വാഭാവികമായി ഉള്ള പ്രതികരണമാണ് അവിടെ ഉണ്ടായത്. മഹാ അപരാധമായി തോന്നുന്നില്ല. അക്കാര്യത്തിൽ ഞങ്ങൾ മാപ്പ് പറയേണ്ട കാര്യമില്ലെന്നും അർഷോ കൂട്ടിച്ചേർത്തു.