യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് ആണ് വാർത്ത കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ ശക്തമായി അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്റോണിയോ ഗുട്ടെറസിനെ ഇസ്രയേലിൽ നിന്നും വിലക്കിയത്.
മറ്റ് ലോകരാഷ്ട്രങ്ങൾ ശക്തമായ ഭാഷയിൽ ആക്രമണത്തെ അപലപിച്ചു, യുഎൻ സെക്രട്ടറി ജനറൽ അതിൽ പരാജയപ്പെട്ടിരുന്നു. അത്തരത്തിൽ ഒരാൾക്ക് രാജ്യത്ത് പ്രവേശിക്കാൻ യോഗ്യതയില്ല. ആക്രമണം നടന്ന പ്രദേശങ്ങളിൽ അടിയന്തര വെടി നിർത്തൽ ആവശ്യമാണ്, എന്നാൽ ആക്രമണത്തെക്കുറിച്ച് ഒരു വാക്കുപോലും പരാമർശിച്ചില്ലെന്നും കാറ്റ്സ് കുറ്റപ്പെടുത്തിയിരുന്നു.
