ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഉമ തോമസ് ചികിത്സയിലുള്ള കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി ഡോ.കൃഷ്ണനുണ്ണി.
ശ്വാസകോശത്തിലെ ചതവുകള്‍ കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതല്‍ പരിക്കുകള്‍ കണ്ടെത്താനായിട്ടില്ല.
രക്തസമ്മർദ്ദത്തിലെ നേരിയ വ്യതിയാനം ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. ശ്വാസകോശത്തിനേറ്റ ചതവുകള്‍ മൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരും. ശ്വാസകോശത്തിന്റെ ചതവിനും അണുബാധയ്ക്കുമായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ചികിത്സയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതതെന്നും അദ്ദേഹം പറഞ്ഞു.
