News

ഉമ തോമസ് വെന്റിലേറ്ററിൽ തുടരുന്നു, സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ കേസ്

ഉമ തോമസ് എംഎൽഎ വേദിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്. സംഭവത്തിൽ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതകൾക്ക് എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേജ് നിർമാണത്തിൽ അപാകതയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 ഉയരം ഉള്ള ഉറപ്പുള്ള ബാരിക്കേടുകൾ വശങ്ങളിൽ സ്ഥാപിക്കണം. എന്നാൽ ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിച്ചില്ല. ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും രണ്ടായിരം രൂപ വീതം സംഘാടകർ വാങ്ങിയിരുന്നു.

വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്കാണ് എംഎല്‍എ വീണത്. മുഖമടിച്ചുള്ള വീഴ്ചയിൽ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറി. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

Most Popular

To Top