മൃദംഗനാദം പരിപാടിക്കിടെ ഉമാ തോമസിൻറെ അപകടത്തിൽ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍. ഓസ്കാർ ഇവന്‍റ്സ് മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ആർട്ട് മാഗസിനായ മൃദംഗ വിഷന്റെ ഉടമകൾ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷൻ എംഡി നിഗേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
