കലൂർ സ്റ്റേഡിയത്തിലെ ഉമാ തോമസിൻറെ അപകടവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരിപാടിയുടെ സംഘാടനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ മുൻകരുതല്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നു. എംഎല്‍എയും, മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായത്. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
