ഉമാ തോമസിൻറെ അപകടം പറ്റിയ സംഭവത്തിൽ ജിസിഡിഎയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്എസ് ഉഷയെയാണ് സസ്പെൻഡ് ചെയ്തത്.
മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് തനിക്ക് പറയാനാവില്ലെന്നും എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെന്നും ചന്ദ്രന്‍ പിള്ള പറയുന്നു. സൈറ്റ് എഞ്ചിനീയർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി പരിശോധിച്ചില്ലെന്ന് ജിസിഡിഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടിഎന്നും അദ്ദേഹം പറഞ്ഞു. നര്‍ത്തകരെ ഫുട്‌ബോള്‍ ടര്‍ഫില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. ദിവ്യ ഉണ്ണി മാത്രമാണ് ടര്‍ഫില്‍ കയറിയത്. അതിന് കേരളാ ബ്ലാസ്റ്റേഴ്‌സ് അനുമതി നല്‍കുകയും ചെയ്തതായി ചന്ദ്രന്‍ പിള്ള പറഞ്ഞു.
