കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ നടത്തിയ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ സംഭവത്തിൽ പി.പി.ദിവ്യയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ദിവ്യ ഒഴിയണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. ദിവ്യയുടെ രാജിക്കുശേഷമുള്ള ആദ്യ ഭരണസമിതി യോഗം ഇന്നാണ്. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് കെ.നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി.
