News

വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, ഇലക്ഷൻ അലങ്കോലമാക്കാനാണ് – പി സരിൻ

വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഇലക്ഷൻ അലങ്കോലമാക്കാനാണ് യുഡിഎഫിൻറെ ശ്രമമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. .നിയമപരമായി നടപടികൾ തങ്ങൾക്കും അറിയാം.നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകർ തനിക്കുവേണ്ടി പ്രവർത്തിച്ചതെന്നും പി സരിൻ പറഞ്ഞു.

വെണ്ണക്കരയിലെ 48 -ാംനമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എത്തി വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചതിനെ തുടർന്ന് എൽഡിഎഫ് -എൻഡിഎ മുന്നണികൾ തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ആരോപണം തള്ളി രാഹുൽ രംഗത്തെത്തിയിരുന്നു. ഇവിടെ ബാക്കി രണ്ടു പാർട്ടി സ്ഥാനാർത്ഥികൾ വന്നിട്ടു പോയപ്പോൾ കുഴപ്പമില്ല താൻ വന്നപ്പോൾ മാത്രമാണ് ചോദ്യം ചെയ്യലും കൈയേറ്റ ശ്രെമവും സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നതെന്താണെന്ന് രാഹുൽ ചോദിച്ചു. എൽഡിഎഫ് -എൻഡിഎ മുന്നണികൾ ആവശ്യമില്ലാതെ സംഘർഷമിണ്ടാക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

Most Popular

To Top